ചെങ്ങന്നൂർ : സജി ചെറിയാൻ എം.എൽ.എ യുടെ 2018-19 ലെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 20 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച ചെറിയനാട് പഞ്ചായത്തിലെ പാണവേലിപ്പടി പന്ത്രണ്ടിൽപ്പടി റോഡിന്റെ ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.വിവേക്,പി.ഉണ്ണികൃഷ്ണൻ നായർ,പി.എൻ സോമൻ,എബി തോട്ടുപുറം,എന്നിവർ പങ്കെടുത്തു.ചടങ്ങിൽ പങ്കെടുത്ത കർഷകരായ ബാലൻ പിള്ള,ബാബു,മോഹനൻ, എന്നിവരെ ആദരിച്ചു.