ചെങ്ങന്നൂർ: കോവിഡ്19 ബാധിച്ച് മരിച്ച ചെങ്ങന്നൂർ തെക്കേകപ്ലാശേരിയിൽ ജോസ് ജോയിയുടെ മൃതദേഹം സംസ്കരിച്ചത് അനിശ്ചിതത്വങ്ങൾക്കൊടുവിൽ.
കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച ജോസ് ജോയിയുടെ മൃതദേഹം ചെങ്ങന്നൂർ സെന്റ് ഇഗ്‌നേഷ്യസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കാൻ അനുമതി ലഭിച്ചിരുന്നു. 12 അടി താഴ്ചയിൽ കുഴിയെടുത്ത് ബ്ലീച്ചിംഗ് പൗഡറിട്ട് മൃതദേഹം മറവുചെയ്യണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ സെമിത്തേരി വളരെ താഴ്ന്ന പ്രദേശത്തായതിനാൽ നാലടി കുഴിക്കുമ്പോൾ വെള്ളം കയറും. വെള്ളത്തിൽ മൃതദേഹം സംസ്‌കരിക്കാൻ കൊവിഡ് ചട്ടങ്ങൾ അനുവദിക്കുന്നില്ല. മറ്റെവിടെയെങ്കിലുമാണ് മൃതദേഹം സംസ്‌കരിക്കുന്നതെങ്കിൽ ബന്ധുക്കളായ നാലുപേർ ഒപ്പം പോകേണ്ടിവരും. അവർ രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയണം. ഇതിന് ബന്ധുക്കൾ തയ്യാറല്ലായിരുന്നു. തുടർന്ന് സർക്കാർ നിയന്ത്രണത്തിൽ ആലപ്പുഴ ചാത്തനാട് ഗ്യാസ് ക്രിമിറ്റോറിയത്തിലാണ് സംസ്‌കരിച്ചത്.
കഴിഞ്ഞ 27ന് അബുദബിയിൽ നിന്ന് നാട്ടിലെത്തിയപ്പോഴാണ് ജോസ് ജോയിക്ക് കൊവിഡ് ബാധിച്ചത്.