പത്തനംതിട്ട : ജില്ലയിൽ കോവിഡ് 19 സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കുന്നതിൽ ഏഴു വിഭാഗത്തിലുള്ളവർക്ക് മുൻഗണനയുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ(ആരോഗ്യം) ചുമതല വഹിക്കുന്ന ഡെപ്യുട്ടി ഡി.എം.ഒ ഡോ. സി.എസ്. നന്ദിനി പറഞ്ഞു.
1) 14 ദിവസത്തിനുള്ളിൽ ജില്ലയിലെത്തിയ ലക്ഷണങ്ങളുള്ള ( പനി, ചുമ, തൊണ്ടവേദന , ശ്വാസംമുട്ടൽ തുടങ്ങിയവ) പ്രവാസികൾ.
2) കൊവിഡ് 19 പരിശോധനാ ഫലം പോസിറ്റീവ് ആയവരുമായി സമ്പർക്കമുള്ള ലക്ഷണമുള്ളവർ.
3) കൊവിഡ് 19 പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ലക്ഷണമുള്ള ജീവനക്കാർ.
4) ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ.
5) കൊവിഡ് 19 പോസിറ്റീസ് ആയവരുമായി സമ്പർക്കമുള്ള ലക്ഷണമില്ലാത്തവർക്ക് സമ്പർക്കത്തിനു ശേഷമുള്ള അഞ്ചു മുതൽ പത്തു വരെയുള്ള ദിവസങ്ങൾ.
6) ഹോട്ട്സ്‌പോട്ടിൽ നിന്നും ലക്ഷണങ്ങളോടു കൂടി എത്തുന്നവർ.
7) ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തിട്ടുള്ള ലക്ഷണമുള്ളവർ.