പത്തനംതിട്ട : ചീരഞ്ചിറ മൂലയിൽ ഡോക്ടർ കുര്യക്കോസ് കോറെപ്പിസ്‌കോപ്പായുടെ ഭാര്യയും ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ സഹോദരിയുമായ മോളിക്കുട്ടി നിര്യാതയായി. സംസ്‌കാരം നടത്തി. ചെങ്ങരൂർ ചാമത്തിൽ കുടുംബാംഗമാണ് പരേത. പരേതരായ റിട്ടയേർഡ് പോസ്റ്റ്മാസ്റ്റർ സി. സി. ചക്കോയും പെണ്ണമ്മ ചക്കോയും മാതാപിതാക്കളാണ്. മക്കൾ ലാബി (ന്യൂജേഴ്‌സി), ലിജു , മരുമകൾ: പ്രഭ എണ്ണക്കൽ. സഹോദരങ്ങൾ മേരിക്കുട്ടി ഫിലിപ്പ് (ചിക്കഗോ), വൽസമ്മ ഫിലിപ്പ് (ചിക്കഗോ), സോളമൻ ചാമത്തിൽ (ഡാലസ്), ലാലി ജേക്കബ് , സൂസൻ എബ്രഹാം (ചിക്കഗോ).