madhu
മധു

പത്തനംതിട്ട : പൊലീസ് എ.ആർ ക്യാമ്പിൽ എസ്.ഐയും ക്യാമ്പ് ഫോളോവറും തമ്മിലടിച്ചു. പൊലീസ് എസ്.ഐ ജയകുമാറും ക്യാമ്പ് ഫോളോവർ മധുവുമാണ് അടികൂടിയത്. ശനിയാഴ്ച വൈകിട്ട് ഉദ്യോഗസ്ഥരുടെ വിരമിക്കൽ പാർട്ടി കഴിഞ്ഞാണ് സംഭവം. ക്യാമ്പ് മെസിലെ പാചകക്കാരനാണ് മധു. എസ്.പിയുടെ മെസിൽ ഡ്യൂട്ടിക്കിട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്.എസ്.പിയുടെ മെസിൽ ജോലിചെയ്യാൻ പറ്റില്ലെന്നും അവിടെ പോയാൽ ബുദ്ധിമുട്ടാണ് എന്ന കാരണത്താൽ വിവരം അറിയിക്കാനെത്തിയ എസ്.ഐയോട് തനിക്ക് പോകാൻ പറ്റില്ലെന്ന് പറഞ്ഞതാണ് തർക്കത്തിലേക്കും അടിയിലേക്കും വഴിവച്ചത്.പൊലീസ് ക്യാമ്പിലെ മെസിൽ മദ്യപാനം പതിവാണെന്ന ആരോപണം ഉണ്ട്.കഴിഞ്ഞ മാസം മദ്യപിച്ച് ബഹളം വെച്ച റിസർവ് ഇൻസ്പെക്ടർ അടക്കം രണ്ടു പേരെ സസ്പെൻസ് ചെയ്തിരുന്നു.ഇന്നലെ ഡി.വൈ.എസ്.പിമാർ അടക്കം നിരവധിപ്പേരാണ് വിരമിച്ചത്.വിരമിക്കൽ പാർട്ടികഴിഞ്ഞെത്തിയവർ തമ്മിലായിരുന്നു തർക്കം.ക്യാമ്പ് ഫോളോവർമാരുടെ സംഘടന ഇടപ്പെട്ടാണ് മധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.