കോഴഞ്ചേരി : ശബരിമല പ്രതിഷ്ഠദിനത്തോട് അനുബന്ധിച്ച് കലിയുഗവരദനായ ശ്രീധർമ്മശാസ്താവിന്റെ ജന്മനക്ഷത്രമായ ഉത്രം നാളിൽ നടത്തുന്ന ഉത്രപൂജയും നീരാജ്ഞനവും കർപ്പൂര ആരതിയും ഉഴിഞ്ഞുള്ള പൂജ നടത്തി. കൊവിഡ് വ്യാപനത്തിൽ കുറവ് ഉണ്ടാകേണ്ടതിനും, രോഗികളായവർക്ക് എത്രയും പെട്ടന്ന് സുഖംപ്രാപിക്കുന്നതിനും, ശനിദോഷനിവാരണത്തിനും വേണ്ടി തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോഴഞ്ചേരി കോളേജ് ജംഗ്ഷനിൽ തിരുവാഭരണ പാത അയ്യപ്പ മണ്ഡപത്തിലായിരുന്നു പൂജ.സാമൂഹ്യകലം പാലിച്ചുനടത്തിയ ഉത്രം മഹോത്സവത്തിന് മനോജ് കോഴഞ്ചേരി,ഉദയകുമാർ,വിജു,രഘു,സുനിൽകുമാർ,സുജേഷ്,രാമചന്ദ്രൻ എന്നിവർ സാമൂഹ്യ അകലം പാലിച്ച് നേതൃത്വം നൽകി.