ചെങ്ങന്നൂർ : ചെങ്ങന്നൂർ മണ്ഡലത്തിൽ 'കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർസൊസൈറ്റിയുടെ നേതൃത്വത്തിൽ 'കൊവിഡ് 19ജോയിൻ കരുണ,സേവ് ചെങ്ങന്നൂർ' എന്നപേരിൽ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പ്രോജക്ടിന് ഇന്ന് തുടക്കമാകുമെന്ന് കരുണ ചെയർമാൻ കൂടിയായ സജി ചെറിയാൻ എം.എൽ.എ ,ജനറൽ സെക്രട്ടറി എൻ ആർസോമൻ പിള്ള എന്നിവർ അറിയിച്ചു.പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന്
ഉച്ചയ്ക്ക് 2.30ന് എം.എൽ.എ ഓഫീസിൽ നടക്കും. ചടങ്ങിൽ മന്ത്രി തോമസ് ഐസക് വീഡിയോകോൺഫറൻസ് വഴി ഉദ്ഘാടനം നിർവഹിക്കും.സാന്ത്വനസേവന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കരുണ , കൊവിഡ് 19പ്രതിരോധ പ്രവർത്തന രംഗത്ത് മാർച്ച് ആദ്യം മുതൽ നിരവധിയായ കർമ്മ പദ്ധതികൾ നടപ്പാക്കി വരികയാണ്.ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം ഇതിനോടകം ഏകദേശം 50 ലക്ഷത്തോളം രൂപയുടെ സഹായങ്ങൾ വിവിധ രൂപത്തിൽ മണ്ഡലത്തിൽ കരുണ വഴി ജനങ്ങൾക്ക് എത്തിച്ചു .കൊവിഡ് 19ജോയിൻ കരുണ,സേവ് ചെങ്ങന്നൂർ'പദ്ധതിയിലൂടെ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന നിരവധി പ്രതിരോധ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.