അടൂർ : അടൂരിലെ മുതിർന്ന പത്രപ്രവർത്തകനും മാതൃഭൂമി ലേഖകനുമായിരുന്ന ആർ.ആർ.മോഹന്റെ ഒന്നാം ചരമവാർഷികം അടൂർ പ്രസ്ക്ളബിന്റെ നേതൃത്വത്തിൽ ആചരിച്ചു.അന്ത്യവിശ്രമസ്ഥലത്ത് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.പ്രസിഡന്റ് അടൂർ പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി തെങ്ങമം അനിഷ്,ടി.ഡി.സജി.,ഷാജി തോമസ്,സനിൽ മംഗളം,അൻവർ എം.സദത്ത്,ആർ.സുരേഷ് കുമാർ,സുനിൽ ഗോപിനാഥ്,സരീഷ്,അനുഭദ്രൻ, പി.ബിജു.,കെ.എസ്.ജോർജ്ജ്.ശ്രീജിത്ത് ഭാനു എന്നിവർസംസാരിച്ചു.