പന്തളം : സമ്പൂർണ ലോക്ക് ഡൗൺ ദിനത്തിൽ സി.പി.എം മങ്ങാരം വടക്ക് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മങ്ങാരം ഗവ.യു.പി.സ്‌ക്കൂളിന്റെ സമീപം റോഡിന്റെ ഇരുവശവും ശുചീകരിച്ചു. പന്തളം നഗരസഭ കൗൺസിലർ വി.വി.വിജയകുമാർ,സി.പി.എം പന്തളം ഏരിയ കമ്മിറ്റി അംഗം കെ.എൻ.സരസ്വതി,ബ്രാഞ്ച് സെക്രട്ടറി കെ.എസ് മധുസുദനൻ,കർഷക സംഘം പന്തളം ഏരിയ കമ്മിറ്റി അംഗം എൻ.ആർ.കേരള വർമ്മ,കേരള പ്രവാസി സംഘം പന്തളം ഏരിയ കമ്മിറ്റി അംഗം കെ.എച്ച് .ഷിജു ,ടി.എസ് നസീർ ഖാൻ,ടി.എസ് നവാസ്,ഇ.രാജേന്ദ്രൻ,എസ് ഷെരീഫ്,അലിയാർ റാവുത്തർ,ടി.എൻ.കൃഷ്ണപ്പിള്ള എന്നീവർ നേതൃത്വം നൽ കി.