അടൂർ: കർഷക തൊഴിലാളികൾക്ക് പ്രത്യേകം പാക്കേജ് പ്രഖ്യാപിക്കുക,കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷന്റെ (ബി.കെ.എം.യു) നേതൃത്വത്തിൽ പഞ്ചായത്ത്, വില്ലേജ് കേന്ദ്രീകരിച്ച് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി.ബി.കെ.എം.യു. അടൂർ മണ്ഡലം കമ്മിറ്റിയിലെ എല്ലാ പഞ്ചായത്ത് വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ്,ടെലികോം ഓഫീസിനു മുമ്പിലും ലോക്ക് ഡൗൺ ചാട്ടം പാലിച്ച് പ്ളക്കാർഡുകളും ബി.കെ എം.യു പതാകളുമായാണ് കർഷക തൊഴിലാളികൾ പ്രതിഷേധ ധർണ നടത്തിയതത്.പന്തളം തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിരുകുഴി പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന പ്രതിക്ഷേധ സമരം ബി.കെ.എം.യു മണ്ഡഡലം സെക്രട്ടറി ഷാജി തോമസ് ഉദ്ഘാടനം ചെയ്തു.ആർ.തമ്പി അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.വിജയൻ.രമണി, ശ്രീധരൻ, ഗൗരി എന്നിവർ പ്രസംഗിച്ചു.