പത്തനംതിട്ട: സെന്റ് പീറ്റേഴ്‌സ് കത്തീഡ്രൽനോട് ചേർന്നു പുതുതായി നിർമ്മിച്ച നിത്യാരാധന ചാപ്പൽ ഇന്നലെ വൈകിട്ട് 4.30ന് പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ ഡോ.സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ കൂദാശ ചെയ്തു.ദൈവകരുണയുടെ പ്രേഷിതയായ വി.ഫൗസ്റ്റീനായ്ക്ക് പ്രത്യേകം പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ചാപ്പൽ സെന്റ് ഫൗസ്റ്റീന നിത്യാരാധന ചാപ്പൽ എന്ന് അറിയപ്പെടും.ഇന്ന് രാവിലെ 6.30 ന് രൂപതാദ്ധ്യക്ഷൻ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ചാപ്പലിൽവിശുദ്ധ കുർബാന അർപ്പിക്കും.ഇന്ന് മുതൽ എല്ലാ ദിവസവും പകൽ ആരാധനയ്ക്കും വിശുദ്ധ കുമ്പസാരത്തിനുമുള്ള സൗകര്യം ഈ ചാപ്പലിൽ ഉണ്ടായിരിക്കുന്നതാണ്.നാളെ മുതൽ എല്ലാ ദിവസവും വൈകുന്നേരം 5ന് ചാപ്പലിൽ വി.കുർബാന ഉണ്ടായിരിക്കും.ബിഷപ് എമരിത്തൂസ് യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്താ,വികാരി ജനറൽ ഷാജി തോമസ് മാണികുളം,കത്തീഡ്രൽ വികാരി ഫാ. ഏബ്രഹാം മണ്ണിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.