പത്തനംതിട്ട : കരിമ്പനാക്കുഴി റസിഡ‌ൻസ് അസോസിയേഷൻ അംഗങ്ങളുടെ സഹകരണത്തോടെ മുപ്പത്തിയൊന്നാം വാർഡിലെ കാട് വെട്ടിത്തെളിച്ചു. എവർഷൈൻ ജംഗ്ഷൻ മുതൽ പടിഞ്ഞാറോട്ട് തറയിൽപ്പടി വരെയുള്ള പ്രധാന റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടാണ് വെട്ടിത്തെളിച്ചത്. അസോസിയേഷൻ ഭാരവാഹികളായ ബിജു എസ്. പണിക്കർ, വർഗീസ് പോൾ, നിർമ്മലൻ നായർ, അച്ചൻകുഞ്ഞ്, എം.പി മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.