പത്തനംതിട്ട: കൊവിഡ് 19 മൂലം ദുരിതമനുഭവിക്കുന്ന കേരള ജനതയെ കൈ പിടിച്ചുയർത്തുന്നതിന് കേരള സർക്കാർ ആവിഷ്‌ക്കരിക്കുന്ന പദ്ധതികൾക്ക് പിന്തുണയുമായി ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ (എ.കെ.എസ്.ടി.യു ) ആവിഷ്‌ക്കരച്ച നവമുന്നേറ്റം പദ്ധതിയിലെ കാർഷിക മേഖലയുടെ ജില്ലാതല ഉദ്ഘാടനം സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ മെഴുവേലിയിൽ കാർഷിക വിളകൾ നട്ട് നിർവഹിച്ചു. എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് പി.കെ സുശീൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ ജില്ലാ കൗൺസിൽ അംഗം വി.കെ പുരുഷോത്തമൻ പിള്ള,എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എൻ.ശ്രീകുമാർ,സെക്രട്ടറിയേറ്റ് അംഗം സി.മോഹനൻ,സംസ്ഥാന കമ്മിറ്റി അംഗം കെ.എ തൻസീർ,ജില്ലാ സെക്രട്ടറി പി.എസ് ജീമോൻ,ആർ രഞ്ജിത്ത്,കെ.സതീഷ് കുമാർ,തോമസ് എം.ഡേവിഡ്,റെജി മലയാലപ്പുഴ,ജയ്സിഗ്,സുരേഷ് ബാബു, സണ്ണി എന്നിവർ പങ്കെടുത്തു.അദ്ധ്യാപകരുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ താലൂക്കുകളിലായി 70 കൃഷിയിടങ്ങൾ എ.കെ.എസ്. ടിയു ഒരുക്കും.