01-sob-shamsudeen

നാരങ്ങാനം: കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിൽ നാരങ്ങാനം സ്വദേശികളായ രണ്ട് പേർ ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചു. നാരങ്ങാനം ആലുങ്കൽ തട്ടാ പ്ലാക്കൽ ഷംസുദ്ദീൻ (54), വട്ടക്കാവ് പളളിയമ്പിൽ കെ.കെ.ശശി (47)എന്നിവരാണ് മരിച്ചത്. ഷംസുദ്ദീൻ സൗദിയിലെ ജിദ്ദയിലും കെ.കെ.ശശി കുവൈറ്റിലുമായിരുന്നു. രണ്ട് പേരുടേയും സംസ്‌കാരം അവിടെ നടത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. അജയയാണ് കെ.കെ.ശശിയുടെ ഭാര്യ. മക്കൾ സന്ദീപ്, സ്‌നേഹ. ബീനയാണ് ഷംസുദീന്റെ ഭാര്യ. ഷംനാദ് ഏക മകനാണ്.