ചവറ: എസ്.എൻ.ഡി.പി യോഗം കൊല്ലക 415-ാം നമ്പർ നിർദ്ധനരായവർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ചവറ യൂണിയൻ കൗൺസിലറും ശ്രീനാരായണ പെൻഷൻ കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗവുമായ ഗണേശറാവു വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ശ വിദ്യാധരൻ, ശാഖ സെക്രട്ടറി ശശിധരൻ, വൈസ് പ്രസിഡന്റ് സോമരാജൻ, യൂണിയൻ കമ്മിറ്റി അംഗം ശ്രീകുമാർ, ശാഖാ കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രൻ, മുരളീധരൻ, രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.