police
ഇന്നലെ അഞ്ചൽ സ്റ്റേഷനിൽ നിന്ന് വിരമിച്ച വനിതാ എസ്.ഐ സഫീലാബായി

അഞ്ചൽ: 30 വർഷത്തെ സേവനം പൂർത്തിയാക്കിയ വനിതാ എസ്.ഐ സഫീല ബായിയ്ക്ക് അഞ്ചൽ പൊലീസ് സ്റ്റേഷനിൽ സഹപ്രവർത്തകർ ലളിതമായ യാത്രഅയപ്പ് നൽകി. സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ നാസറിന്റെ ഭാര്യയാണ് സഫീലാ ബായ്. 1991ൽ സർവീസിൽ കയറിയ സഫീലാബായിക്ക് നിരവധി പ്രശംസകളും ലഭിച്ചിട്ടുണ്ട്. അഭിമാനകരമായ സേവനമാണ് കേരള പൊലീസിന് സഫീലാബായി നൽകിയതെന്ന് ജില്ലാ റൂറൽ പൊലീസ് മേധാവി ഹരിശങ്കർ പ്രശംസാ പത്രത്തിലൂടെ അറിയിച്ചു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ നടന്ന ലളിതമായ യാത്ര അയപ്പ് ചടങ്ങിൽ പുനലൂർ ഡിവൈ.എസ്.പി അനിൽ എസ്. ദാസ് പോലീസ് വകുപ്പിന്റെ പ്രശംസ പത്രം നൽകി. സി.ഐ സി.എൽ. സുധീർ, എസ്.ഐ മാരായ പുഷ്പ കുമാർ, രാജു, ജോയി, എസ്.സി.പി.ഒ റീന, സി.പി.ഒമാരായ ഗിരീഷ്, സജീവ് ഖാൻ എന്നിവർ സംസാരിച്ചു . ആഷ്നി, അബിൻ എന്നിവർ മക്കളാണ്.