തഴവ: തഴവയിലും സമീപ പ്രദേശങ്ങളിലും മോഷണം വ്യാപകമാകുന്നതായി പരാതി.
കഴിഞ്ഞ ദിവസം രാത്രി പാവുമ്പ പാലമൂട് മണികണ്ഠ ക്ഷേത്രം, കൊറ്റംപള്ളി മാർ ഏലിയാ ഓർത്തഡോക്സ് ദേവാലയം എന്നിവിടങ്ങളിൽ മോഷണം നടന്നു. മണികണ്ഠ ക്ഷേത്രത്തിലെ ഓഫീസ് വാതിലിന്റെ പൂട്ട് കർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ വഞ്ചിയിൽ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപ കവരുകയും ഓഫീസ് ഫയലുകൾ വാരിവലിച്ചെറിയുകയും ചെയ്തു. കുറുങ്ങപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൊറ്റംപള്ളി മാർ ഏലിയാ ഓർത്തഡോക്സ് ദേവാലയത്തിന്റെ കാണിക്ക വഞ്ചിയുടെ പൂട്ട് തകർത്ത് പണം കവർന്നു. രണ്ടായിരത്തിലധികം രൂപ നഷ്ടപ്പെട്ടതായി ഭാരവാഹികൾ അറിയിച്ചു.
ഏതാനും ദിവസം മുൻപ് തഴവ കുറ്റിപ്പുറം, എ.വി.എച്ച്.എസ് ജംഗ്ഷൻ എന്നിവിടങ്ങളിലും മോഷണം നടന്നിരുന്നു.