al
എസ്.എൻ.ഡി.പി യോഗം 1778-ാം നമ്പർ കാരിക്കൽ ശാഖയുടെ നേതൃത്വത്തിൽ നടന്ന പച്ചക്കറി കിറ്റ് വിതരണം യൂണിയൻ കമ്മിറ്റി അംഗം അംബുജാക്ഷൻ നിർവഹിക്കുന്നു

പുത്തൂർ: എസ്.എൻ.ഡി.പി യോഗം 1778-ാം നമ്പർ കാരിക്കൽ ശാഖയുടെ നേതൃത്വത്തിൽ ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്ന ശാഖയുടെ കീഴിലുള്ള 150 കുടുംബങ്ങൾക്ക് പച്ചക്കറിക്കിറ്റും മാസ്ക്കും വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ. യശോധരൻ, സെക്രട്ടറി രാജേന്ദ്ര പ്രസാദ്, യൂണിയൻ കമ്മിറ്റി അംഗം അംബുജാക്ഷൻ, സത്യശീലൻ, സദാശിവൻ, ജയപ്രകാശ്, ബിനോദ് മണികണ്ഠൻ, സുരേന്ദ്രൻ അമ്മണത്ത്, രാജേന്ദ്രൻ, സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. തുടർ ദിവസങ്ങളിലും ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ സഹായങ്ങൾ എത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.