vishnu
യൂത്ത് കോൺഗ്രസിന്റെ 'മാസ്‌ക് പെഹനോ ഇന്ത്യ' കാമ്പയിന്റെ ഭാഗമായി കൊല്ലം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച മാസ്ക്, ഫെയ്സ് ഷീൽഡ് എന്നിവ സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം സി.ഐ അൻവറി കൈമാറി വിതരണോദ്ഘാടനം നിർവഹിക്കുന്നു

കൊല്ലം: യൂത്ത് കോൺഗ്രസിന്റെ 'മാസ്‌ക് പെഹനോ ഇന്ത്യ' കാമ്പയിന്റെ ഭാഗമായി കൊല്ലം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച മാസ്‌ക്, ഫെയ്സ് ഷീൽഡ് എന്നിവ വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം സി.ഐ അൻവറിന് സാധനങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു. അസംബ്ലി പ്രസിഡന്റ് എ.എസ്. ശരത്‌ മോഹൻ, ഒ.ബി. രാജേഷ്‌, ഉല്ലാസ് ഉളിയക്കോവിൽ, മഹേഷ് മനു എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.