തൊടിയൂർ: ക്വയിലോൺ ഡിസ്ട്രിക്ട് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് അസോസിയേഷൻ ( ഐ.എൻ.ടി.യു.സി), കെ.പി.സി.സി മൈനോരിറ്റി വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇടക്കുളങ്ങര തോപ്പിൽ ലക്ഷം വീട്ടിൽ റംസാൻ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ടി. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി എ.എ. അസീസ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റിയാസ് റഷീദ് എന്നിവർ നേതൃത്വം നൽകി. എസ്. സുനിൽകുമാർ,
ഷിഹാബ് ബായി, തോട്ടുകര മോഹനൻ, കുമാരൻ എന്നിവർ പങ്കെടുത്തു.