പുനലൂർ: കല്ലടയാറിന്റെ തീരത്ത് വനത്തിൽ സൂക്ഷിച്ചിരുന്ന 100 ലിറ്റ കോടയും വാറ്റ് ഉപകരണങ്ങളും വനപാലകർ പിടികൂടി നശിപ്പിച്ചു. തെന്മല ഫോറസ്റ്റ് റെയ്ഞ്ചിലെ ഇടമൺ സെക്ഷനിൽ അണ്ടൂർപച്ച മണൽവാരി കടവിന് സമീപത്തെ വനത്തിൽ വ്യാജ ചാരായം വാറ്റാൻ സൂക്ഷിച്ചിരുന്ന കോടയും വാറ്റുപകരണങ്ങളുമാണ് പിടി കൂടിയത്. തെന്മല റെയ്ഞ്ച് ഒാഫീസർ എം. അനീഷിൻെറ നേതൃത്വത്തിൽ ഇടമൺ സെക്ഷൻ ഫോറസ്റ്റർ എസ്. സുനിൽകുമാർ, ബീറ്റ് ഓഫിസർ എ. അയൂബ്ഖാൻ, ഫോറസ്റ്റ് വാച്ചർ വിഷ്ണു തുടങ്ങിയവരും റെയ്ഡിൽ പങ്കെടുത്തു.