kareena

ലോക്ക് ഡൗണ്‍ ആയതോടെ ബാര്‍ബര്‍ ഷോപ്പുകളും സലൂണുകളും അടഞ്ഞുകിടക്കുകയാണ്.മുടി വെട്ടാന്‍ നിവൃത്തിയില്ലാതെ പലരും മൊട്ടയടിക്കാന്‍ തുടങ്ങി.ഇതൊടെ സോഷ്യൽ ​ മീഡിയയിൽ മൊട്ട ചലഞ്ചും ട്രെന്‍ഡായി.സിനിമാ താരങ്ങളില്‍ പലരും ഇത്തരത്തില്‍ മുടി വെട്ടുന്നത് മൊട്ടയടിച്ചതുമായ ചിത്രങ്ങള്‍ സോഷ്യല്‍ പങ്കുവെച്ചു.

ഇപ്പോഴിതാ ബോളിവുഡ് നടി കരീന കപൂര്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.മകന്‍ തൈമൂറിന് മുടി വെട്ടിക്കൊടുക്കുന്ന സെയ്ഫ് അലി ഖാന്റെ ചിത്രമാണ് താരം പങ്കു വെച്ചിരിക്കുന്നത്.ആര്‍ക്കെങ്കിലും മുടി വെട്ടാനുണ്ടോ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോക്ഡൗൺ കാലത്ത് വീട്ടിൽ നടക്കുന്ന രസകരമായ വീഡിയോകൾ കരീന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മകൻ തൈമൂറിനെക്കുറിച്ചുള്ള പോസ്റ്റുകളാണ് അധികവും.