c
എൻ.എസ്. ജയചന്ദ്രൻ

കൊല്ലം: മങ്ങിയ കാഴ്ചകൾക്ക് തെളിമ നൽകുന്ന കണ്ണട പോലെ വിശുദ്ധമാണ് എവർഷൈൻ ഒപ്റ്റിക്കൽസ് ഉടമ എൻ.എസ്. ജയചന്ദ്രന്റെ ജീവിതം. ഉപജീവന മാർഗ്ഗത്തിൽ കാരുണ്യത്തിന്റെ നനവ് ചാലിച്ചാണ് ഈ കണ്ണട കച്ചവടക്കാരൻ മറ്റ് ബിസിനസുകാരിൽ നിന്നും വ്യത്യസ്തനാകുന്നത്.

വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ തന്നെ സ്വന്തം കാലിൽ നിൽക്കണമെന്ന ആഗ്രഹമായി. അതിന് കടൽ കടക്കണം. ഗൾഫിലേക്ക് പോകാനായി തൊഴിൽ അധിഷ്ഠിത കോഴ്സുകൾ പഠിക്കാൻ തീരുമാനിച്ചു. കോൺടാക്ട് ലെൻസ് മേക്കിംഗ് കോഴ്സും ഹ്രസ്വകാല ഒപ്ടോമെട്രിക് കോഴ്സും പാസായി. പത്ത് വർഷത്തോളം പ്രമുഖമായ കണ്ണട കടയിൽ ജോലിയെടുത്തു. അതിന് ശേഷം 2004 നവംബറിൽ ഹൈസ്കൂൾ ജംഗ്ഷനിൽ ചെറിയ രീതിയിൽ എവർഷൈൻ ഒപ്റ്റിക്കൽസ് എന്ന സ്ഥാപനം തുടങ്ങി. സാധാരണക്കാർ തേടിയെത്തിയ 250 രൂപ കണ്ണട ചൈതന്യ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പുകൾ നടക്കുന്ന കാലമായിരുന്നു അത്. എല്ലാ ക്യാമ്പുകളിലും ജയചന്ദ്രൻ പോകും. കാഴ്ചക്കുറവുണ്ടെന്ന് ക്യാമ്പിൽ കണ്ടെത്തുന്നവർക്ക് ഗ്ലാസും ഫ്രെയിമും സഹിതം കണ്ണട 250 രൂപയ്ക്ക് നൽകി. കണ്ണടയ്ക്ക് 500 രൂപ വരെ വിലയുള്ള കാലമയിരുന്നു അത്. ഇതോടെ കൂടുതലാളുകൾ ജയചന്ദ്രന്റെ എവർഷൈൻ ഒപ്റ്റിക്കൽസ് തേടിയെത്തി തുടങ്ങി. ഫ്രെയിമിനോ ലെൻസിനോ എന്തെങ്കിലും തകരാർ പറ്റിയാൽ കണ്ണട അപ്പാടെ മാറ്റണമെന്ന് പറയുന്ന ഹൃദയശൂന്യമായ ബിസിനസ് തന്ത്രത്തിൽ നിന്നും ജയചന്ദ്രൻ വഴിമാറി നടന്നു. കണ്ണട കൃത്യമായി റിപ്പയർ ചെയ്തു നൽകി. സ്പെയർപാർട്സുകളും കൃത്യമായി ലഭ്യമാക്കി. കച്ചവടം പച്ചപിടിച്ചതോടെ കട മിനുക്കി. 85 ശതമാനത്തോളം ലെൻസുകളും സ്റ്റോക്ക് ചെയ്ത് വേഗത്തിൽ ഫിറ്റ് ചെയ്യുന്ന സംവിധാനം ഒരുക്കി സ്ഥാപനത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് പത്തനാപുരം ഗാന്ധിഭവനിൽ നേത്രപരിശോധന ക്യാമ്പ് സംഘടപ്പിച്ച് 118 ഓളം പേർക്ക് സൗജന്യമായി കണ്ണട നൽകി. ഇ‌ഞ്ചവിള വൃദ്ധസദനത്തിലും രണ്ട് തവണ ക്യാമ്പ് സംഘടിപ്പിച്ച് 28 പേർക്ക് സൗജന്യമായി കണ്ണട നൽകി. മരുത്തടി പുത്തിരഴികത്ത് നഗർ 58ൽ രാജൻ നിവാസിലാണ് താമസം. ഭാര്യ വിജയശ്രീ വീട്ടുകാര്യങ്ങൾ നേരത്തെ തീർത്ത ശേഷം സ്ഥാപനത്തിൽ ഒപ്പമുണ്ടാകും. മൂത്തമകൻ ശ്രീചന്ദ് മൂന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിയാണ്.ഇളയമകൻ അമൽചന്ദ് പ്ലസ്ടുവുദ്യാർത്ഥിയാണ്. രണ്ട് വർഷമായി അഞ്ചാലുംമൂട് റോട്ടറി ക്ലബ്ബിന്റെ പ്രസിഡന്റുമാണ് ജയചന്ദ്രൻ. സ്ഥാപനവും വിശ്വസ്തം ജയചന്ദ്രനെപ്പോലെ വിശ്വസ്തമാണ് എവർഷൈൻ ഒപ്റ്റിക്കൽസ് എന്ന സ്ഥാപനവും. കാരുണ്യം പേരിലല്ല പ്രവൃത്തിയിലാണെന്നത് ഈ സ്ഥാപനത്തിന്റെ പരസ്യം വാചകം മാത്രമല്ല. കാലങ്ങളായി ഉപഭോക്താക്കൾ അനുഭവിച്ചറിഞ്ഞ യാഥാർത്ഥ്യമാണ്. കണ്ണട പരിശോധന ഇവിടെ സൗജന്യമാണ്. കോൺടാക്ട് ലെൻസ്, കളർലെസൻസ്തുടങ്ങി എല്ലാ ബ്രാൻഡഡ് ലെൻസുകളും പഴയ തലമുറയുടെയും പുതിയ തലമുറയുടെയും ടേസ്റ്റിനൊത്ത ഫ്രെയിമുകളുടെ വിപുല ശേഖരവുമുണ്ട്. എവർഷൈൻ ട്രെൻഡ്സ് ഒപ്റ്റിക്കൽസ് എന്ന് പേരിൽ കളക്ട്രേറ്റിന് സമീപം കാനറാ ബാങ്ക് ജംഗ്ഷനിൽ ബ്രാഞ്ചുണ്ട്.