photo
കെ.പ്രഭ, ഭാര്യ: രമ്യ. മകൾ അനുപമ.

 മാലിയിൽ അറിയപ്പെടുന്ന സ്റ്റാറ്റിക് കമ്പനിയുടെ ഓഫീസ് കം അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ഉയർന്ന ഉദ്യാേഗസ്ഥനായ കെ. പ്രഭ,​ കമ്പനിക്ക് ഏറെ വിശ്വസ്തനും പ്രീയപ്പെട്ട ജീവനക്കാരനും കൂടിയാണ്. വെൽഡറായാണ് ജോലിയിൽ പ്രവേശിച്ചത്. ഇന്ന് കമ്പനിയുടെ എക്സിക്യുട്ടീവ് പോസ്റ്റിൽ എത്തിയത് അർപ്പണ മനോഭാവത്തോടെയുള്ള പ്രവർത്തനം കൊണ്ടാണ്

കെ. പ്രഭയ്ക്ക് ജീവിതം എന്നും ഒരു പോരാട്ടമാണ്. സാധാരണ നെയ്ത്ത് കുടുംബത്തിൽ ജനിച്ച് പരുക്കൻ യാഥാർത്ഥ്യങ്ങളോട് പടവെട്ടി വിജത്തിന്റെ ഉന്നതിയിൽ എത്തിയ കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് പ്രഭ ഭവനത്തിൽ കെ. പ്രഭ മാലിയിൽ തിരക്കേറിയ മലയാളികളിൽ ഒരാളാണ്. മാലി ജയിലിൽ വർഷങ്ങളായി കഴിഞ്ഞിരുന്ന നിരവധി മലയാളികളെ നിയമത്തിന്റെ പരിരക്ഷ നൽകി നാട്ടിലെത്തിച്ച പ്രഭ ഇന്ന് ഇന്ത്യ ക്ലബ് മാലി ദ്വീപിലെ തിരഞ്ഞെടുക്കപ്പെട്ട എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാണ്.
കൊവിഡിന് മുമ്പ് നാട്ടിലെത്തിയ പ്രഭയ്ക്ക് തിരിതെ മാലിക്ക് പോകാൻ കഴിഞ്ഞില്ല. എങ്കിലും പ്രഭയുടെ ഒരോ ദിനവും തിരക്കിലൂടെയാണ് കടന്നുപോകുന്നത്. ദിവസവും നിരവധി പേർ സഹായം ആവശ്യപ്പെട്ട് മാലിയിൽ നിന്ന് ഫോണിൽ വിളിക്കാറുണ്ട്. ക്ലബ് അംഗങ്ങളെ ബന്ധപ്പെട്ട് വേണ്ട സഹായം ചെയ്തുകൊടുക്കും. അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിച്ചാൽ ഉടൻ മാലിക്ക് മടങ്ങും. പടനായർകുളങ്ങര തെക്ക് പ്രഭ ഭവനത്തിൽ പരേതരായ കൊച്ചു പരമുവിന്റെയും വസുമതിയുടെയും ഏഴാമത്തെ മകനാണ്. പ്രീഡിഗ്രിക്ക് ശേഷം കടയ്ക്കൽ വി.കെ.എം ഐ.ടി.ഐ യിൽ നിന്ന് വെൽഡിംഗ് കോഴ്സ് പാസായി. പിന്നീട് കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിന്റ് ഇറക്ടേഴ്സ് എന്ന സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചു. കമ്പനിയുടെ നിർദ്ദേശാനുസരണം മുംബയ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ജോലി ചെയ്തു. മുംബയിൽ ജോലി ചെയ്യുമ്പോഴാണ് 22-ം വയസിസിൽ ഒരു ഏജൻസിയുടെ സഹായത്തോടെ മാലിക്ക് വിമാനം കയറുന്നത്. മാലിയിലെത്തി ആദ്യം ജോലി കിട്ടിയ കമ്പനിയിൽ തന്നെയാണ് ഇപ്പോഴും.

മാലിയിൽ നിന്ന് 24-ം വയസിൽ നാട്ടിലെത്തിയ പ്രഭ പാലോട് മടത്തറ ചല്ലിമുക്ക് സ്വദേശി രമ്യയെ വിവാഹം കഴിച്ചു. വിവാഹാനന്തരം രമ്യയെ മാലിക്ക് കൊണ്ട് പോകാതെ ബ്യൂട്ടി പാർലർ കേഴ്സിന് അയച്ചു. കോഴ്സ് പൂർത്തിയാക്കിയ രമ്യ ഇപ്പോൾ വീട്ടിൽ ബ്യൂട്ടി പാർലർ നടത്തുന്നു. കൊവിഡിനെ തുടർന്ന് അനുപമ ബ്യൂട്ടി പാർലർ അടച്ചിട്ടിരിക്കുകയാണ്. ലോക്ക് ഡൗൺ കഴിഞ്ഞാൽ സർക്കാർ നിർദ്ദേശം ഉൾക്കൊണ്ട് അത്യാധുനിക സജ്ജീകരണത്തോടെ നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് ബ്യൂട്ടിപാർലർ പ്രവർത്തനം മാറും. തേവലക്കര ഹോളി ട്രിനിറ്റി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 9-ം ക്ലാസ് വിദ്യാർത്ഥിനിയാണ് ഏക മകൾ അനുപമ. ലോക്ക് ഡൗൺ കാലയളവിൽ പാഴ് വസ്തുക്കൾ കൊണ്ട് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതാണ് അനുപമയുടെ വിനോദം.

വിശ്വസ്തൻ, കമ്പനിക്ക് പ്രീയപ്പെട്ടവൻ

മാലിയിൽ അറിയപ്പെടുന്ന സ്റ്റാറ്റിക് കമ്പനിയുടെ ഓഫീസ് കം അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ഉയർന്ന ഉദ്യാേഗസ്ഥനായ പ്രഭ,​ കമ്പനിക്ക് ഏറെ വിശ്വസ്തനും പ്രീയപ്പെട്ട ജീവനക്കാരനും കൂടിയാണ്.ഉപ്പുവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളം വിതരണം ചെയ്യുന്ന മാലിയിലെ ഏറ്റവും വലിയ വ്യാവസായ സ്ഥാപനമാണിത്. 20 വർഷമായി ഈ കമ്പനിയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. വെൽഡറായാണ് ജോലിയിൽ പ്രവേശിച്ചത്. ഇന്ന് കമ്പനിയുടെ എക്സിക്യുട്ടീവ് പോസ്റ്റിൽ എത്തിയത് അർപ്പണ മനോഭാവത്തോടെയുള്ള പ്രവർത്തനം കൊണ്ടാണ്.

സാമ്പത്തികമായി ഉർന്നതോടെ ഹൗസ് ബോട്ട് നിർമ്മാണ രംഗത്തും സിനിമ പ്രൊഡക്ഷൻ രംഗത്തും ഒരു കൈ നോക്കിയെങ്കിലും സമയ കുറവ് മൂലം വേണ്ടെന്നുവച്ചു. വിനോദ സഞ്ചാര മേഖലയിൽ വലിയ മാറ്രങ്ങൾ വരുത്താൻ കഴിയുന്ന സീ പ്ലെയിൻ പദ്ധതി കേരളത്തിൽ നടപ്പാക്കണമെന്ന അഭിപ്രായമാണ് പ്രഭയ്ക്കുള്ളത്.