kit
എസ്.എൻ.ഡി.പി യോഗം ചവറ യൂണിയനിൽപ്പെട്ട 5538-ാം നമ്പർ പന്മന ചിറ്റൂർ ശാഖയുടെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യധാന്യക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ്‌ നിർവഹിക്കുന്നു

ചവറ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി യോഗം ചവറ യൂണിയനിൽപ്പെട്ട 5538-ാം നമ്പർ പന്മന ചിറ്റൂർ ശാഖയുടെ നേതൃത്വത്തിൽ 500 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ്‌ തങ്കമണിക്ക് ആദ്യ ഭക്ഷ്യധാന്യക്കിറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ്‌ ബി. ശശിബാബു, ശാഖാ പ്രസിഡന്റ്‌ കെ. ചന്ദ്രശേഖരൻ, സെക്രട്ടറി ഉദയകുമാർ, യൂണിയൻ കൗൺസിലർ രഘു, ശാഖാ വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ, പങ്കജാക്ഷൻ, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.