ഈമാസം എ.എ.വൈ, മുൻഗണനാ വിഭാഗങ്ങൾക്ക് മാത്രം
കൊല്ലം: ആറ് മാസത്തിന് ശേഷം റേഷൻകടകളിൽ പച്ചരിയെത്തി. ഈമാസം എ.എ.വൈ, മുൻഗണനാ വിഭാഗങ്ങൾക്ക് മാത്രമാകും പച്ചരി ലഭിക്കുക. അടുത്ത മാസം മുതൽ എല്ലാ വിഭാഗങ്ങൾക്കും നിശ്ചിത അളവിൽ പച്ചരി ലഭ്യമാകും.
എഫ്.സി.ഐ ഗോഡൗണിൽ അരി കുന്നുകൂടിയതോടെയാണ് ജില്ലയിൽ പച്ചരി വിതരണം മുടങ്ങിയത്. ആദ്യമെത്തിയ സ്റ്റോക്ക് ആദ്യം വിതരണം ചെയ്യണമെന്നാണ് എഫ്.സി.ഐയുടെ ചട്ടം. ഇതോടെയാണ് പച്ചരി വിതരണം മുടങ്ങിയത്. ജില്ലയിലെ എഫ്.സി.ഐ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നത് 1,12,490 ക്വിന്റൽ പച്ചരിയാണ് നിലവിൽ സ്റ്റോക്കുള്ളത്. പച്ചരിയും പുഴുക്കലരിയും എഫ്.സി.ഐ ഓരേ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഈ പഴുത് ഉപയോഗിച്ച് 2017-18 സാമ്പത്തിക വർഷം വന്ന പുഴുക്കലരി മാത്രമാണ് എഫ്.സി.ഐ ഗോഡൗണുകളിൽ നിന്ന് കഴിഞ്ഞമാസം വരെ സപ്ലൈകോയ്ക്ക് വിതരണത്തിനായി നൽകിയിരുന്നത്.
പച്ചരിയെത്തിയത്
6 മാസത്തിന് ശേഷം
എഫ്.സി.ഐയിലെ നിലവിലെ പച്ചരി സ്റ്റോക്ക്
ഡിപ്പോ, 18-19ൽ എത്തിയത്, 19-20ൽ എത്തിയത്, ആകെ
കൊല്ലം: 43,650 - 0 - 43,650
കിളികൊല്ലൂർ: 12,480 - 0 - 12,480
കരുനാഗപ്പള്ളി: 23,110 - 10,670 - 33,780
ആവണീശ്വരം: 20,090 - 2,490 - 22,580
ആകെ: 1,12,490 ക്വിന്റൽ
''
എ.എ.വൈ, മുൻഗണനാ വിഭാഗങ്ങൾക്ക് മാത്രമാകും ഈമാസം പച്ചരി ലഭിക്കുക. മറ്റ് വിഭാഗങ്ങൾക്ക് വിതരണം ചെയ്യാനുള്ള പച്ചരി അടുത്തമാസമേ ലഭിക്കൂ.
ഉണ്ണിക്കൃഷ്ണകുമാർ
ഡി.എസ്.ഒ