ലോക്ക്ഡൗണ്‍ കാലത്ത് സല്‍മാന്‍ ഖാന്റെ പനവേലിലുള്ള ഫാംഹൗസില്‍ ചെലവഴിക്കുകയാണ് ബോളിവുഡ് നടിയും സല്‍മാന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളുമായ ജാക്വലിന്‍ ഫെര്‍ണാണ്ടസ്. ഇതിനിടെ സല്‍മാന്‍ ഖാന്റെ ഒരു വര്‍ക്ക് ഔട്ട് ചിത്രം പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ജാക്വിലിൻ.
'അനുഗ്രഹമാണോ അതോ കഠിനാദ്ധ്വാനം മാത്രമോ? എനിക്ക് തോന്നുന്നത് അദ്ദേഹം എല്ലാ ദിവസവും നന്ദിയുള്ളവനാണ്, ദൈവം കൊടുത്ത എല്ലാത്തിനോടും ബഹുമാനവുമുണ്ട്. ഇത് എല്ലാ സല്‍മാന്‍ ഖാന്‍ ഫാന്‍സിനും വേണ്ടിയാണ്. ഇനിയും ഒത്തിരി വരാനുണ്ട്. കാത്തിരിക്കുക, സുരക്ഷിതരായിരിക്കുക.' എന്ന അടിക്കുറിപ്പോടെയാണ് ജാക്വലിന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, രണ്ടുദിവസം മുന്‍പ് വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രം സല്‍മാന്‍ തന്റെ ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ പിന്നില്‍ ഫോട്ടോയെടുക്കുന്ന ജാക്വലിനെയും കാണാം. ഇതിന് സല്‍മാന്‍ കൊടുത്തിരിക്കുന്ന അടിക്കുറിപ്പാകട്ടെ ഇങ്ങനെ:
'ഒളിച്ച് നിന്ന് ഫോട്ടോയെടുക്കുന്ന ജാക്കിയെ കയ്യോടെ പിടിച്ചു… ഇത് കഴിഞ്ഞ് അവര്‍ ഒരെണ്ണം കൂടിയെടുത്തു. അത് പിന്നെ അവര്‍തന്നെ പോസ്റ്റ് ചെയ്യും'.
അതേസമയം, ഫാംഹൗസിലെ ക്വാറന്റെെന്‍ കാലത്തെക്കുറിച്ച് ഈയടുത്തൊരു അഭിമുഖത്തിലാണ് ജാക്വലിന്‍ വെളിപ്പെടുത്തിയത്. കുതിര സവാരി ചെയ്യുന്നതും, നീന്തല്‍, യോഗ എന്നിങ്ങനെ പലതരം പ്രവര്‍ത്തികള്‍ ചെയ്ത് സമയം ചെലവഴിക്കുന്നതിനെക്കുറിച്ചും ജാക്വലിന്‍ പറഞ്ഞിരുന്നു.