കൊല്ലം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 7 ലക്ഷം മാസ്ക്കുകൾ തുന്നി നൽകി. മെഡിക്കൽ കോളേജുകൾ, താലൂക്ക് ആശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ, കളക്ടറേറ്റുകൾ തുടങ്ങി സർക്കാർ സ്ഥാപനങ്ങളിലും ആരോഗ്യ പ്രവർത്തകർക്കും എ.കെ.ടി.എ മെമ്പർമാർക്കും മാസ്കുകൾ വിതരണം ചെയ്തു. മേയ്ദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടുലക്ഷം രൂപയുടെ ചെക്ക് എം.നൗഷാദ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടർ ബി. അബുൽ നാസറിന് കൈമാറി. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി. ബാബു, ജില്ലാ സെക്രട്ടറി ജി. സജീവൻ, സംസ്ഥാന കമ്മിറ്റിയംഗം എസ്. ഷാജി എന്നിവർ പങ്കെടുത്തു.