c
നിയന്ത്രണങ്ങൾ അവഗണിച്ച് നിയമ ലംഘനം

കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവഗണിച്ച് അനാവശ്യ യാത്രകൾ നടത്തിയ 404 പേർ ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായി. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 397 കേസുകൾ രജിസ്റ്റർ ചെയ്‌ത് 325 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങി നടന്ന 40 പേർക്ക് നോട്ടീസ് നൽകി.

ലോക് ഡൗൺ ആരംഭിച്ച മാർച്ച് 24 മുതൽ മേയ് രണ്ടുവരെ കൊല്ലം സിറ്റി പൊലീസ് പരിധിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 12,355 കേസുകൾ രജിസ്റ്റർ ചെയ്‌തു. 12,633 പേർ അറസ്റ്റിലാവുകയും 9,962 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു.ഹോട്ട് സ്പോട്ടുകളും ട്രിപ്പിൾ ലോക്ക് ഡൗൺ മേഖലകളും കർശനമായ പൊലീസ് വലയത്തിലാണ്. ലോക്ക് ഡൗൺ ഇളവുകളൊന്നും ഹോട്ട് സ്പോട്ട് മേഖലകളിൽ ബാധകമല്ല.

കൊല്ലം റൂറൽ/ സിറ്റി

രജിസ്റ്റർ ചെയ്ത കേസുകൾ: 166, 231

അറസ്റ്റിലായവർ : 166, 238

പിടിച്ചെടുത്ത വാഹനങ്ങൾ: 150, 175

മാസ്ക് ഇല്ല: 40 പേർക്ക് നോട്ടീസ്