ശാസ്താംകോട്ട: കുന്നത്തൂർ എക്സൈസ് സംഘം ശൂരനാട് വടക്ക് ഇരവിച്ചിറ നടുവിൽ ഭാഗത്ത് നടത്തിയ റെയ്ഡിൽ സെൻ മേരീസ് പള്ളിയുടെ അടുത്തുള്ള ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് 200 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും കണ്ടെടുത്തു. സർക്കിൾ ഇൻസ്പെക്ടർ സുനിൽ കുമാരപിള്ളയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ട സമീപവാസിയായ ജിൻസി ഭവനത്തിൽ താറാവ് ജോൺ എന്നറിയപ്പെടുന്ന ജോണിനെതിരെ കേസെടുത്തു.