photo
രാജൻ പിള്ള

കൊട്ടാരക്കര: നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയ വ്യാപാരി പിടിയിൽ. വാളകം അമ്പലക്കര വാഴവിള രാജേഷ് ഭവനത്തിൽ രാജൻപിള്ളയെയാണ് (63) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 69 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. നൂറ് രൂപ നിരക്കിലാണ് പായ്ക്കറ്റ് വിൽപ്പന നടത്തിയിരുന്നത്.