prathikal-kottiyam
കണ്ണനല്ലൂരിൽ ചാരായം വാറ്റുന്നതിനിടെ പിടിയിലായ പ്രതികൾ

 80 ലിറ്റർ കോടയും 12 ലിറ്റർ ചാരായവും പിടിച്ചെടുത്തു

കൊട്ടിയം: കണ്ണനല്ലൂരിൽ വീടിനുള്ളിൽ ചാരായം വാറ്റ് നടത്തിവന്ന രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കണ്ണനല്ലൂർ സൗത്ത് ഫാത്തിമാ കോട്ടേജിൽ ഷിനോജ് (36), ഇയാളുടെ ബന്ധു വിശാഖ് (21) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പരിശോധനയിൽ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 80 ലിറ്റർ കോടയും 12 ലിറ്റർ ചാരായവും പിടിച്ചെടുത്തു.

ഇന്നലെ രാവിലെ കണ്ണനല്ലൂർ കുരിശടി മുക്കിനടുത്തുള്ള ഷിനോജിന്റെ വീട്ടിൽ ചാരായം നിർമ്മിക്കുന്നതായി ചാത്തന്നൂർ എ.സി.പി ജോർജ് കോശിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൊട്ടിയം സി.ഐ ദിലീഷ്, എസ്.ഐ മാത്യു വർഗീസ്, പ്രൊബേഷനറി എസ്.ഐ. ദീപു, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ സുരേഷ്, എസ്.ഐ ഹരികുമാർ, എ.എസ്.ഐ ഫിറോസ് ഖാൻ, എസ്.സി.പി.ഒ സെയ്ഫ് തുടങ്ങിയവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

 അ​ഞ്ചാ​ലും​മൂ​ട്ടി​ൽ​ ​മൂ​ന്ന് ​പേ​ർ​ ​പി​ടി​യിൽ

കൊ​ല്ലം​:​ ​അ​ഞ്ചാ​ലും​മൂ​ട് ​കു​രീ​പ്പു​ഴ​യി​ൽ​ ​വീ​ടി​നു​ള്ളി​ൽ​ ​ചാ​രാ​യം​ ​വാ​റ്റു​ന്ന​തി​നി​ടെ​ ​വീ​ട്ടു​ട​മ​യു​ൾ​പ്പെ​ടെ​ ​മൂ​ന്ന് ​പേ​ർ​ ​പി​ടി​യി​ലാ​യി.​ ​കു​രീ​പ്പു​ഴ​ ​സേ​ക്ര​ട്ട് ​ഹാ​ർ​ട്ട് ​സ്‌​കൂ​ളി​ന് ​കു​ള​ത്തൂ​ർ​ ​ഭ​വ​ന​ത്തി​ൽ​ ​ഹൈ​ന​സ് ​ജോ​സ​ഫ് ​(41​),​​​ ​കു​രീ​പ്പു​ഴ​ ​ലി​ഗോ​റി​യ​ ​വി​ല്ല​യി​ൽ​ ​ജോ​സ​ഫ് ​(38​),​ ​യേ​ശു​ ​ഭ​വ​ന​ത്തി​ൽ​ ​ആ​ന്റോ​ ​(44​)​ ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​ഇ​വ​രു​ടെ​ ​പ​ക്ക​ൽ​ ​നി​ന്ന് ​ഒ​ന്ന​ര​ ​ലി​റ്റ​ർ​ ​ചാ​രാ​യ​വും​ 15​ ​ലി​റ്റ​ർ​ ​കോ​ട​യും​ ​വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും​ ​പി​ടി​ച്ചെ​ടു​ത്തു.