കടയ്ക്കൽ : തിരുവനന്തപുരം - കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന ചിതറ പാങ്ങോട് റോഡിന്റെ പ്രധാന പാലമായ സൈഡ് വാൾ പാലത്തിന്റെ സംരക്ഷണ ഭിത്തി മഴയിൽ തകർന്നു. ദിവസേനെ സർവീസ് ബസുകളും പാറ ക്വാറികളിൽ നിന്ന് ഭാരം കയറ്റിയ വാഹനങ്ങളും കടന്നു പോകുന്ന പാലമാണിത്. കാലവർഷത്തിനു മുൻപ് തകർന്ന ഭാഗം കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയില്ലെങ്കിൽ വലിയ അപകടമുണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു. ബന്ധപ്പെട്ട അധികൃതർ അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് തൂറ്റിക്കൽ വാർഡ് അംഗം ആർ.എസ്. മനോജ് ആവശ്യപ്പെട്ടു.