തെന്നിന്ത്യന്‍ താരം തമന്ന വിവാഹിതയാകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാവുകയാണ്. പാകിസ്ഥാനി ക്രിക്കറ്റ് കോച്ച് അബ്ദുള്‍ റസാക്കുമായുള്ള വിവാഹത്തിന് താരം ഒരുങ്ങുകയാണെന്നാണ് പ്രചരിക്കുന്നത്. സാനിയയ്ക്ക് ശേഷം പാകിസ്ഥാന്റെ മരുമകളാകാന്‍ ഒരുങ്ങുകയാണ് തമന്ന എന്ന് സോഷ്യല്‍മീഡിയയിലും വ്യാപകമായി ചര്‍ച്ചയായിക്കഴിഞ്ഞു.
തമന്നയും അബ്ദുള്‍ റസാക്കും ഒരുമിച്ച് ഒരു ആഭരണക്കടയില്‍ നില്‍ക്കുന്ന ചിത്രം വൈറലായതിന് പിന്നാലെയാണ് വിവാഹവാര്‍ത്തയും പുറത്തുവന്നത്. അബ്ദുള്‍ റസാക്ക് വിവാഹിതനാണെന്നും രണ്ടു കുട്ടികളുടെ അച്ഛനാണെന്നുമുള്ള വാദങ്ങളോടെ ആരാധകര്‍ക്കിടയില്‍ വിവാഹചര്‍ച്ചകള്‍ മുറുകിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്നത് ഒരു പഴയ ചിത്രമാണ്.
തമന്നയും അബ്ദുള്‍ റസാക്കും ഒന്നിച്ചെത്തിയ ഒരു ജുവല്ലറി ഉദ്ഘാടന വേളയില്‍ പകര്‍ത്തിയതാണ് ചിത്രം. തന്റെ വിവാഹം സംബന്ധിച്ച് ഉയരുന്ന വാര്‍ത്തകള്‍ തമന്നയും തള്ളി. പ്രണയമെന്ന ആശയത്തെ താന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും വ്യക്തിജീവിതത്തിലെ ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് തമന്ന പറയുന്നത്.