dhyan

കഴിഞ്ഞ ദിവസം ധ്യാന്‍ ശ്രീനിവാസന്റെ മേക്കോവര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നടൻ അജു വര്‍ഗീസാണ് ധ്യാനിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്. അജു പങ്കുവെച്ച ചിത്രം പിന്നീട് ആരാധകരും ഏറ്റെടുത്തിരുന്നു. നിരവധി പേരാണ് ധ്യാന്‍ ശ്രീനിവാസനെ അഭിനന്ദിച്ച് ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. ഇപ്പോഴിതാ ഈ മാറ്റത്തിന് പിന്നിലെ കാരണം ധ്യാന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. അജു വര്‍ഗീസ് പങ്കുവെച്ച തന്റെ ചിത്രത്തിന് താഴെയായിട്ടാണ് കമന്റുമായി ധ്യാന്‍ ശ്രീനിവാസന്‍ എത്തിയത്

ഹോട്ടല്‍ ഒകെ പൂട്ടിയല്ലോ, അപ്പോള്‍ വീട്ടില്‍ ഉളള ഫുഡ് ആണേ. അതും അച്ഛന്റെ കൂടെ ഇരുന്ന് കഴിക്കുമ്പോള്‍ കൂടുതല്‍ കഴിച്ചാല്‍ പുളളി ഒരു വൃത്തിക്കെട്ട നോട്ടം നോക്കും. അങ്ങനെ ഇങ്ങനെയായി. ചോദിച്ചാ വര്‍ക്കൗട്ട്, ഡയറ്റ് എന്നൊക്കെ പറയും.

എന്നായിരുന്നു ധ്യാന്‍ കമന്റ് ചെയ്തത്.അടിപൊളി തിരിച്ചുവരവാണ് സദാ എന്നാണ് അജു വര്‍ഗീസ് നേരത്തെ ധ്യാനിന്റെ മേക്കോവറിനെക്കുറിച്ച് പറഞ്ഞത്. ശരീര ഭാരം കുറച്ച് തന്റെ തുടക്ക കാലത്തെ ഓര്‍മ്മിപ്പിക്കുന്ന രൂപത്തിലേക്ക് മാറിയിരിക്കുകയാണ് ധ്യാന്‍. തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രം എജന്റ് സായി ശ്രീനിവാസ ആത്രേയയുടെ മലയാളം റീമേക്കിലാണ് ധ്യാന്‍ ശ്രീനിവാസന്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്.