കൊല്ലം: അഞ്ചാലുംമൂട് ഞാറയ്ക്കൽ എലുമല ക്ഷേത്രക്കുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത് പ്രദേശത്ത് ആശങ്ക പരത്തി. വിവരമറിഞ്ഞ് തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രശേഖരപിള്ള, ആരോഗ്യ വകുപ്പ് അധികൃതർ, ഫിഷറീസ് വകുപ്പ് കോ ഓർഡിനേറ്റർ കൃഷ്ണപ്രസാദ് എന്നിവർ സ്ഥലം സന്ദർശിച്ചു.
വെള്ളത്തിന്റെ പി.എച്ച് മൂല്യം കുറവായതും അമോണിയത്തിന്റെ സാന്നിധ്യവുമാണ് മീനുകൾ ചത്തുപൊങ്ങൻ കാരണമായതെന്ന് അധികൃതർ പറഞ്ഞു. ഇതിന് പരിഹാരമായി കുളത്തിൽ പൊട്ടാസ്യവും കുമ്മായവും ഇട്ടു. ചത്ത മീനുകളെ നാട്ടുകാരുടെ സഹായത്തോടെ കുഴിച്ചുമൂടി.