കൊല്ലം: കൂട്ടമായെത്തിയ തെരുവ് നായ്ക്കൾ ആട്ടിൻകുട്ടിയെ കടിച്ചുകൊന്നു. എഴുകോൺ കടയ്ക്കോട് പടിഞ്ഞാറ്റിൻകര തേക്കേവിള വീട്ടിൽ പുഷ്പാംഗധന്റെ ആട്ടിൻ കുട്ടിയെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്. മറ്റൊരു ആടിന് സാരമായി കടിയേറ്റു. ഇവിടെ തെരുവ് നായ്ക്കളുടെ ശല്യം പതിവാണെന്നും കരീപ്ര പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.