കൊല്ലം: ചവറ മടപ്പള്ളി കോയിക്കൽ കുളം വറ്റിച്ചപ്പോൾ ബൈക്ക് കണ്ടെത്തി. കെ.എൽ 23- ജി 510 എന്ന നമ്പരിലുള്ള ബൈക്കാണ് കിട്ടിയത്. കുളത്തിന്റെ സംരക്ഷണ ഭിത്തി തകർന്നതിനെ തുടർന്ന് കുളം നശീകരണത്തിന്റെ വക്കിലായിരുന്നു. നവീകരണത്തിന്റെ ഭാഗമായി കുളം വറ്റിക്കുമ്പോഴാണ് ബൈക്ക് കണ്ടത്കുള. അടുത്തിടെ ചവറയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ബൈക്കുകൾ മോഷണം പോയിരുന്നു. കോയിക്കൽ കുളത്തിൽ നിന്ന് കണ്ടെടുത്ത ബൈക്കും ഇത്തരത്തിൽ മോഷ്ടിക്കപ്പെട്ടതാണന്നാണ് നിഗമനം. ചവറ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.