കൊല്ലം: ലോക് ഡൗണിലും വനപ്രദേശങ്ങളിൽ മൃഗവേട്ട വ്യാപകം, ആര്യങ്കാവ് അമ്പനാർ ഫോറസ്റ്റ് സെക്ഷനിലെ ചെറുകടവ് വനത്തിൽ പന്നിപ്പടക്കം കടിച്ച് കാട്ടു പന്നി ചത്തു. വനം വകുപ്പിലെ വാച്ചർ ബേബിയുടെ വിടിന് സമീപത്തെ വനത്തിലാണ് കാട്ടു പന്നിയെ ചത്ത നിലയിൽ കണ്ടെത്തിയത്. വന മേഖലയിൽ നിന്ന് പടക്കം എടുത്ത ശേഷം ചെറുകടവിൽ എത്തിയതായിരിക്കും കാട്ടു പന്നിയെന്ന് സമീപവാസികൾ പറഞ്ഞു. അമ്പനാർ സ്റ്റേഷനിലെ വനപാലകർ എത്തി കാട്ടു പന്നിയുടെ ജഡം മറവ് ചെയ്തു.