കൊല്ലം: കനാലിൽ ലോറി മറിഞ്ഞു, ഡ്രൈവർ രക്ഷപെട്ടു. കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ പത്തനാപുരത്തെ വലതുകര കനാലിലാണ് പുന്നല ചാച്ചിപ്പുന്ന ശ്രീമംഗലത്ത് വീട്ടിൽ അജീഷിന്റെ ലോറിയാണ് മറിഞ്ഞത്. ലോറി സ്റ്റാർട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടതാണ് അപകടകാരണം. എയർ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് ലോറി കനാലിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ നിന്ന് അജീഷ് പുറത്തേക്ക് ചാടിയതിനാൽ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. വേനൽക്കാലമായതിനാൽ കനാലിൽ പൂർണ സംഭരണശേഷിയിലാണ് ജലമൊഴുകുന്നത്. ലോറിയുടെ പകുതിയോളം വെള്ളത്തിൽ മുങ്ങി. ക്രെയിൻ ഉപയോഗിച്ചാണ് ലോറി കരയ്ക്കത്തിച്ചത്.