കൊല്ലം: കണ്ണനല്ലൂരിലും കുരീപ്പുഴയിലും പൊലീസ് നടത്തിയ പരിശോധനയിൽ എട്ട് ലിറ്റർ ചാരായവും കോടയും പിടിച്ചെടുത്തു. കണ്ണനല്ലൂർ സൗത്ത് ഫാത്തിമ കോട്ടേജിൽ ചാരായ വാറ്റ് നടക്കുന്നതിനിടെ എത്തിയ പൊലീസ് വീട്ടുടമസ്ഥനായ സിനോജ് (36),മുഖത്തല പി.കെ.ജംഗ്ഷൻ പുത്തൻ വീട്ടിൽ വിശാഖ് (21) എന്നിവരെ അറസ്റ്റ് ചെയ്തു. വാറ്റിയെടുത്ത ഏഴ് ലിറ്റർ ചാരായവും 80 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
അഞ്ചാലുംമൂട് കുരീപ്പുഴ സേക്രട്ട് ഹാർട്ട് സ്‌കൂളിന് സമീപം കുളത്തൂർ ഭവനം ഹൈനസ് ജോസഫിന്റെ (41) വീട്ടിൽ ചാരായ വാറ്റ് നടക്കുന്നുവെന്ന് അറിഞ്ഞ് പൊലീസ് എത്തുമ്പോൾ അടുക്കളയിൽ ചാരായം വാറ്റുകയായിരുന്നു. ഒന്നര ലിറ്റർ ചാരായവും 15 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വീട്ടുടമസ്ഥനായ ഹൈനസ് ജോസഫ്, കുരീപ്പുഴ ലിഗോറിയ വില്ലയിൽ ജോസഫ് (38),കുരീപ്പുഴ യേശു ഭവനത്തിൽ ആന്റോ (44) എന്നിവരെ അറസ്റ്റ് ചെയ്തു.