photo
സൂപ്പർമാർക്കറ്റ് വ്യാപാരി കോട്ടക്കുഴി സലിം നൽകുന്ന ഭക്ഷ്യധാന്യ റംസാൻ കിറ്റുകൾ ആർ. രാമചന്ദ്രൻ എം.എൽ.എ വിതരണം ചെയ്യുന്നു

കരുനാഗപ്പള്ളി : ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന 500 ഓളം കുടുംബങ്ങൾക്ക് റംസാൻ കിറ്റുകൾ വിതരണം ചെയ്ത് സൂപ്പർമാർക്കറ്റ് വ്യാപാരി കോട്ടക്കുഴി സലിം മാതൃകയാകുന്നു. കരുനാഗപ്പള്ളിയുടെ വിവിധ കേന്ദ്രങ്ങളിൽ മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റുകൾ ഉൾപ്പടെയുള്ള വ്യാപാര സ്ഥാപനങ്ങൾ നടത്തുന്ന വ്യാപാരിയാണ് സലീം. 15 ഇനം ഭക്ഷ്യവസ്തുക്കളാണ് പ്രദേശത്തെ വീടുകളിലേക്ക് എത്തിച്ചത്. ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു.. കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.എസ്. സലിം, ഡോ. അനിൽ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.