കൊറോണ വൈറസിന്റെ വ്യാപനത്തിൽ നിരവധി ആളുകളാണ് ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്നത്
വൈറസിനെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം സാമൂഹിക അകലം പാലിക്കലാണ്. മറ്റുള്ള വ്യക്തികളുമായി കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുന്നത്.അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളിലും അകലം പാലിക്കാനാണ് ഇപ്പോള്‍ ജനങ്ങള്‍ ശ്രമിക്കുന്നത്. യാത്രകള്‍ ചെയ്യുമ്പോഴും ഇത്തരത്തില്‍ അകലം പാലിക്കണം.
സമൂഹിക അകലം പാലിക്കലിന്റെ ഭാഗമായി പ്രത്യേകം ഡിസൈന്‍ ചെയ്ത ഒരു ബൈക്കാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അഗര്‍ത്തലയിലെപാർഥ സാഹ എന്നയാളാണ് ഈ ബൈക്കിന് രൂപം നല്‍കിയത്.
സാഹ ഒരു മെക്കാനിക്കാണ്. ഡ്രൈവറിന്റെ സീറ്റില്‍ നിന്ന് ഒരു മീറ്റര്‍ അകലത്തിലാണ് പിന്‍സീറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പിന്‍സീറ്റ് യാത്രകാരന് പിടിക്കാന്‍ ഒരു ഹാന്‍ഡില്‍ ബാറും നല്‍കിയിട്ടുണ്ട്.
ചാർജ്ജ് ചെയ്ത് ഉപയോഗിക്കാവുന്ന ഇലക്ട്രിക് ബൈക്കാണിത്.. 80 കിലോമീറ്റർ വരെ ഒറ്റ ചാർജ്ജിൽ യാത്ര ചെയ്യാം.. മകളേയുംകൂട്ടി ചന്തയിലും മറ്റും പോകാൻ ബൈക്ക് ഉപയോഗിക്കുന്നതായി പാർഥ പറയുന്നു.. പാർഥയുടെ കണ്ടുപിടുത്തത്തെ മുഖ്യമന്ത്രി ബിപ്ളപ് കുമാർ ദേവ് ട്വിറ്ററിലൂടെ അഭിനന്ദിച്ചു.. "ആവശ്യങ്ങളാണ ് സൃഷ്ടിയുടെ മാതാവ് .പാർഥയ്ക്ക് എല്ലാ അഭിനന്ദനങ്ങളും - ബിപ്ളപ് കുമാർ കുറിച്ചു