a
എഴുകോൺ പഞ്ചായത്തിൽ കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ ഒഴിഞ്ഞ കുടങ്ങളുമായി പ്രതിക്ഷേധക്കുന്നു

എഴുകോൺ: എഴുകോൺ പഞ്ചായത്തിലെ നിറുത്തിവെച്ച കുടിവെള്ള വിതരണം പുനസ്ഥാപിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് അംഗങ്ങൾ ഒഴിഞ്ഞ കുടങ്ങളുമയി കുത്തിയിരിപ്പ് സമരം നടത്തി. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഹാളിൽ നടന്ന അടിയന്തര ചർച്ച ബഹിഷ്കരിച്ചാണ് കോൺഗ്രസ് അംഗങ്ങൾ ഹാളിന് മുന്നിൽ പ്രതിഷേധിച്ചത്. നാല് ദിവസം മാത്രം കുടിവെള്ളം വിതരണം ചെയ്തപ്പോൾ ജി. പി.എസിൽ അധിക കിലോമീറ്റർ രേഖപ്പെടുത്തുന്നു എന്ന പരാതിയെ തുടർന്ന് വിതരണം നിറുത്തി വയ്ക്കുകയായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ പാറക്കടവ് ഷറഫ്, കനകദാസ്, അലക്സ് വർഗീസ്, ബാബു മണിയനാംകുന്നിൽ, രേഖ ഉല്ലാസ്, ശോശാമ്മ രാജൻ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് കിളിത്തട്ടിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗണേഷ് കുമാർ, മഹേഷ് പാറയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. ജി.പി.എസ് സംവിധാനത്തിന് പ്രശ്നം ഇല്ലെന്നും ഇന്ന് മുതൽ കുടിവെള്ള വിതരണം തുടരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അംബിക സുരേന്ദ്രൻ പറഞ്ഞു.