pho
പുനലൂർ നഗരസഭയിലെ കലയനാട്ട് നിന്നും കൂത്തനാടിയിൽ പോകുന്ന കോൺക്രീറ്റ് റോഡ് പെട്ടി ഉയരുന്നത് വാർഡ് കൗൺസിലർ യമുന സുന്ദരേശൻ, പുനലൂർ യൂണിയൻ കൗൺസിലർ എൻ.സുന്ദരേശൻ തുടങ്ങിയവരുടെ പരിശോധിക്കുന്നു.

പുനലൂർ: പുനലൂർ നഗരസഭയിലെ കലയനാട്ട് നിന്ന് താമരപ്പള്ളി വാർഡിലെ കൂത്തനാടിയിലേക്ക് പോകുന്ന കോൺക്രീറ്റ് റോഡ് ഉയർന്ന് പാെങ്ങുന്നത് പ്രദേശവാസികളെ ഭീതിയിലാക്കി. മൂന്നര വർഷം മുമ്പ് 160 മീറ്റർ നീളത്തിൽ നവീകരിച്ച കോൺക്രീറ്റ് റോഡിന്റെ മൂന്ന് മീറ്റർ ഭാഗമാണ് ഇന്നലെ ഉയർന്ന് പൊങ്ങിയത്. സംഭവം അറിഞ്ഞ് വാർഡ് കൗൺസിലർ യമുന സുന്ദരേശനും എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ കൗൺസിലറും മുൻ വാർഡ് കൗൺസിലറുമായ എൻ. സുന്ദരേശനും സ്ഥലത്തെത്തി പരിശോധന നടത്തി. വാളക്കോട് വില്ലേജ് ഓഫീസറെയും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു.