charayam
പേരയത്ത് ചാരായം വാറ്റുന്നതിനിടെ പിടിയിലായ പ്രതികൾ

കൊല്ലം: പേരയത്തെ വീടിനുള്ളിൽ ചാരായം വാറ്റുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ നാലുപേർ പിടിയിലായി. കൊട്ടിയം പോലീസ് സ്റ്റേഷൻ പരിധിയിലെ പേരയം പുതുച്ചിറ തടവിള വീട്ടിൽ സുനിലിന്റെ (45) വീടിനുള്ളിലാണ് ചാരായം വാറ്റ് കണ്ടെത്തിയത്.

സുനിലിനെയും ഒപ്പമുണ്ടായിരുന്ന ഉമയനല്ലൂർ എസ്റ്റേറ്റ് പള്ളിശേരി പുത്തൻവീട്ടിൽ പ്രദീപ് (43), പുതുച്ചിറ ചരുവിള പുത്തൻവീട്ടിൽ ശിവകുമാർ (52), കുന്നുംപുറത്ത് വീട്ടിൽ രാജേഷ് (39) എന്നിവരെയുമാണ് അറസ്റ്റ് ചെയ്‌തത്. ഇവരുടെ പക്കൽ നിന്ന് 35 ലിറ്റർ കോടയും അര ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.