ജലശുദ്ധീകരണ രംഗത്ത് 15 വർഷത്തിനുള്ളിൽ കേരളത്തിൽ വേരുറപ്പിക്കാൻ കഴിഞ്ഞ ഹയോക്സിന് എറണാകുളം, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ ബ്രാഞ്ച് ഓഫീസുകളും മറ്ര് ജില്ലകളിൽ സർവീസ് സെന്ററുകളും ഉണ്ട്. ഗുണനിലവാരം പുലർത്തുന്ന ട്രീറ്റ്മെന്റ് പ്ലാന്റുകൾ, കൈയെത്തും ദൂരത്ത് സർവീസ് സെന്ററുകൾ എന്നിവയാണ് ഹയോക്സിനെ ജനപ്രിയമാക്കുന്നത്. സംസ്ഥാനത്ത് 85 ഡീലർമാരും 21 സ്ഥിരം ജീവനക്കാരും ഹയോക്സിനുണ്ട്. മറ്റ് ജില്ലകളിലും ബ്രാഞ്ച് ഓഫീസുകൾ തുറക്കാനുള്ള ശ്രമത്തിലാണ് ശശികുമാർ
അർപ്പണ മനോഭാവവും ദീർഘ വീഷണത്തോടെയുള്ള പ്രവർത്തനവുമാണ് ജലശുദ്ധീകരണ രംഗത്ത് ഒന്നര പതിറ്റാണ്ട് പിന്നിടുന്ന കരുനാഗപ്പള്ളി സ്വദേശി എസ്. ശശികുമാറിന്റെ വിജയ രഹസ്യം. 'ഹയോക്സ് വാട്ടർ സയന്റിസ്റ്റി"ന്റെ മാനേജിംഗ് ഡയറക്ടറായ ശശികുമാർ 2006 ലാണ് കരുനാഗപ്പള്ളി കേന്ദ്രമാക്കി സ്ഥാപനത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. 15 വർഷത്തിനുള്ളിൽ കേരളത്തിലുടനീളം വേരുറപ്പിക്കാൻ കഴിഞ്ഞു. ഇപ്പോൾ എറണാകുളം, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ ബ്രാഞ്ച് ഓഫീസുകളും മറ്ര് ജില്ലകളിൽ സർവീസ് സെന്ററുകളുമുണ്ട്. ഗുണമേന്മയേറിയ ട്രീറ്റ്മെന്റ് പ്ലാന്റുകളും കൈയെത്തും ദൂരത്ത് സർവീസ് സെന്ററുകളും ഹയോക്സിനെ ജനപ്രിയമാക്കുന്നു. സംസ്ഥാനത്ത് 85 ഡീലർമാരും 21 സ്ഥിരം ജീവനക്കാരുമുണ്ട്. മറ്റ് ജില്ലകളിലും ബ്രാഞ്ചുകൾ തുറക്കാനുള്ള ശ്രമത്തിലാണ്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലും ചുവടുറപ്പിച്ച ഹയോക്സിന്റെ ട്രീന്റ്മെന്റ് പ്ലാന്റുകളാണ് 6 മലയാളികളുടെ കശുഅണ്ടി ഫാക്ടറികളിലും ഒരു ഫാംഹൗസിലും പ്രവർത്തിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായി 2000 ഓളം മേജർ പ്രോജക്ടുകൾ ചെയ്തുകഴിഞ്ഞു. ആരോഗ്യ രംഗത്തും ഹയോക്സ് സ്തുത്യർഹ സേവനമാണ് നടത്തുന്നത്. പ്രമുഖ ആശുപത്രികളായ പത്മാവതി, സഞ്ജീവനി, അഷ്ടമുടി, എൻ.എസ് ആശുപത്രി, അസീസിയ മെഡിക്കൽ കോളേജ്, എബിനൈസർ, ഉപാസന, അരവിന്ദ്, കാരുണ്യ എന്നിവിടങ്ങളിലെ ഡയാലിസിസ് യൂണിറ്റുകളിൽ ആർ.ഒ വാട്ടർ പ്ലാന്റുകൾ സ്ഥാപിക്കാൻ കഴിഞ്ഞത് ഹയോക്സിന്റെ നേട്ടമാണ്. കോവളം, കൊല്ലം റാവീസ് ഹോട്ടലുകൾ, നടൻ മോഹൻലാലിന്റെ ആശീർവാദ് ഉൾപ്പെടെ സിനി കോംപ്ലക്സുകൾ, തൃപ്പൂണിത്തുറ ഗവ. ആയുർവേദാശുപത്രി, ഹരിപ്പാട്ടെ കെയർ ക്രാഫ്റ്റ് , തൃശൂരിലെ ബി.എസ്.എഫ് ക്യാമ്പ്, കൊരട്ടി ഗവ. പ്രസ്, തിരുവനന്തപുരം സി.ജി.ഒ സർവേ ഒഫ് ഇന്ത്യ, മത്സ്യഫെഡ്, ഓയിൽ പാം, ആലപ്പുഴ ഗവ. നഴ്സിംഗ് കോളേജ് എന്നിവിടങ്ങളിലും ഹയോക്സിന്റെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളാണ് പ്രവർത്തിക്കുന്നത്. ആദ്യത്തെ ഒരു വർഷം എല്ലാ പ്ലാന്റുകളുടെയും മെയിന്റനൻസ് സൗജന്യമാണ്.
ഹയോക്സിന്റെ പ്രത്യേകതകൾ
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്നു. ഉന്നത ഗുണ നിലവാരം പുലർത്തുന്നതിനാൽ ലോകാരോഗ്യ സംഘടനയുടെയും, ഐ.എസ്.ഒയുടെയും അംഗീകാരം. വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ ഡിസൈനിംഗിലും നിർമ്മാണത്തിലും ഉന്നത നിലവാരം പുലർത്തുന്നതിനാൽ സ്റ്റാന്റേർഡൈസേഷൻ ഒഫ് യൂറോപ്പ് അംഗീകാരം. സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നതിനാൽ എസ്.എ. 8000 അംഗീകാരവും ലഭിച്ചിട്ടുണ്ട്.
കാരുണ്യ പ്രവർത്തനങ്ങൾ
ലാഭത്തിൽ ഒരു പങ്ക് കാരുണ്യ പ്രവർത്തനങ്ങൾക്കാണ്. പ്രളയ കാലത്ത് ചെങ്ങന്നൂരിൽ 4 ലക്ഷം രൂപ മുടക്കി സൗജന്യമായി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചു. കൊല്ലം കോർപ്പറേഷനിലെ 35 അംഗൻവാടികൾക്കും കരുനാഗപ്പള്ളി ടൗൺ എൽ.പി സ്കൂൾ, യു.പി.ജി.എസ്, പണ്ടാരത്തുരുത്ത് എൽ.പി.എസ്, കോഴിക്കോട് എസ്.എൻ.വി എൽ.പി.എസ്, കോഴിക്കോട് ഗവ. എൽ.പി.എസ്, ഗവ. റീജിയണൽ ഫിഷറീസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സൗജന്യമായി ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിച്ചു. ലോക്ക് ഡൗണിൽ ബുദ്ധിമുട്ടിലായ 50 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും പച്ചക്കറിയും നൽകി സഹായിച്ചു.
കുടുംബം
കരുനാഗപ്പള്ളി കോഴിക്കോട് കുളച്ചൽ കിഴക്കതിൽ പരേതരായ ശിവരാമന്റെയും ലക്ഷ്മിക്കുട്ടിയുടെയും നാലാമത്തെ മകനാണ് എസ്. ശശികുമാർ. ഡിഗ്രി പഠനം പൂർത്തിയാക്കിയ ശശികുമാർ മോഡേൺ ചെയർ കമ്പനി പ്രതിനിധിയായി ചെന്നൈയിലെത്തി. മിനറൽ വാട്ടർ കമ്പനിയായ ഓസോൺ ടെക്നോളജിയിൽ പ്രവർത്തിക്കുമ്പോഴാണ് സ്വന്തമായൊരു സ്ഥാപനം തുടങ്ങണമെന്ന ആശയം ഉദിച്ചത്. 2006 ൽ നാട്ടിലെത്തിയ ശശികുമാർ 'ഹയോക്സി"ന് രൂപം കൊടുത്തു. ഉയർച്ചയുടെ പടവുകൾ ചവിട്ടിക്കയറിയാണ് ഇന്നത്തെ നിലയിലെത്തിയത്. വാട്ടർ കേരള അസോസിയേഷന്റെ സംസ്ഥാന ട്രഷററും കോഴിക്കോട് വെമ്പിളകാവ് ക്ഷേത്രം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അനിൽ ഗ്രന്ഥശാലയുടെ പ്രസിഡന്റുമാണ്. സുജയാണ് ഭാര്യ. കരുനാഗപ്പള്ളി ശ്രീനാരായണ സെൻട്രൽ സ്കൂളിലെ 6-ാം ക്ളാസ് വിദ്യാർത്ഥി അശ്വന്ത്, 4-ാം ക്ലാസ് വിദ്യാർത്ഥിനി ജീവന എന്നിവർ മക്കളാണ്.