v
ഇളവുകൾ ആഘോഷമാക്കി ജനങ്ങൾ

കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ആഘോഷമാക്കി പുറത്തിറങ്ങിയവർക്ക് നേരെ കർശന പൊലീസ് നടപടി. നിയന്ത്രണങ്ങൾ അവഗണിച്ച 479 പേർ ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റിലായി. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 476 കേസുകൾ രജിസ്റ്റർ ചെയ്ത് 414 വാഹനങ്ങൾ പിടിച്ചെടുത്തു. സാമൂഹിക അകലം ഉറപ്പ് വരുത്താതെയും ശുചീകരണം സവിധാനങ്ങൾ ഇല്ലാതെയും പ്രവർത്തിച്ച സൂപ്പർ മാർക്കറ്റുകൾ, സ്റ്റേഷനറി സ്റ്റോറുകൾ എന്നിവയുടെ ഉടമകൾക്കെതിരെയും കേസെടുത്തു. ഒഴിവാക്കാൻ കഴിയാത്ത അന്തർ ജില്ലാ യാത്രകൾക്ക് വാഹന പാസ് ലഭിക്കാൻ pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷ നിരസിക്കുകയാണെങ്കിൽ അടിയന്തര പ്രാധാന്യമുള്ള ആവശ്യമെങ്കിൽ മാത്രം ജില്ലാ പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തി അപേക്ഷ നൽകാം.

കൊല്ലം റൂറൽ / സിറ്റി

രജിസ്റ്റർ ചെയ്ത കേസുകൾ: 268, 208

അറസ്റ്റിലായവർ: 268, 211

പിടിച്ചെടുത്ത വാഹനങ്ങൾ: 252, 162

മാസ്ക് ധരിക്കാത്തതിന് 25 പേർക്ക് നോട്ടീസ്