escape

 ചാടിപ്പോയത് ശുചിമുറിയുടെ വെന്റിലേറ്റർ പൊളിച്ച്

കുണ്ടറ: കൊവിഡ് 19 നിരീക്ഷണത്തിലായിരുന്നയാൾ ശുചിമുറിയുടെ വെന്റിലേറ്റർ പൊളിച്ച് ചാടിപ്പോയി. കരിക്കോട് ടി.കെ.എം കോളജ് ഹോസ്റ്റലിലെ നിരീക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നയാളാണ് ഇന്നലെ കടന്നുകളഞ്ഞത്.

മുറിയിൽ ആളെ കാണാതായതിനെ തുടർന്ന് ജീവനക്കാർ അന്വേഷണം നടത്തിയപ്പോൾ ശുചിമുറി അകത്തുനിന്ന് കുറ്റിയിട്ടിരിക്കുന്നതായി കണ്ടെത്തി. എന്നാൽ ഏറെസമയം കഴിഞ്ഞിട്ടും കതക് തുറക്കാതായതോടെയാണ് ഇയാൾ കടന്നുകളഞ്ഞതായി ബോധ്യമായത്. ശുചിമുറിയുടെ വെന്റിലേറ്റർ പൊളിച്ച് രണ്ടാംനിലയിൽ നിന്ന് പൈപ്പിൽ തൂങ്ങിയിറങ്ങിയാണ് ഇയാൾ പുറത്തേക്ക് പോയത്.

മെയ് ഒന്നിന് പേരൂരിൽ കശുഅണ്ടി ഫാക്ടറിക്കുള്ളിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ടി.കെ.എം ഹോസ്റ്റിലിലെ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. എറണാകുളത്ത് നിന്ന് എത്തിയതാണെന്നായിരുന്നു ആരോഗ്യപ്രവർത്തകരോട് ഇയാൾ പറഞ്ഞത്. കിളികൊല്ലൂർ പൊലീസിൽ പരാതി നൽകി.