കൊല്ലം: ശാന്തിഗിരി ആശ്രമത്തിൽ നാളെ നടക്കേണ്ടിയിരുന്ന നവഒലി ജ്യോതിർദിനം ആഘോഷങ്ങൾ ഒഴിവാക്കി പ്രാർത്ഥനയും ചടങ്ങുകളും മാത്രമായി നടത്താൻ തീരുമാനിച്ചു. ഇതോടനുബന്ധിച്ച് നഗരത്തിലെ മൂന്ന് സാമൂഹിക അടുക്കളകൾ വഴി പതിനായിരം പേർക്ക് ഭക്ഷണം നൽകും. ഇതിനായി ഒരു ലക്ഷം രൂപ ബ്രാഞ്ച് ആശ്രമം കോ ഓർഡിനേറ്റർ ബ്രഹ്മചാരി ബാബു ഇ.ഒ കോർപ്പറേഷൻ സെക്രട്ടറി എ.എസ്. അനുജയുടെ സാന്നിദ്ധ്യത്തിൽ എം. നൗഷാദ് എം.എൽ.എയ്ക്ക് കൈമാറി.
ആശ്രമം അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ ഡോ.കെ.എൻ. ശ്യാമപ്രസാദ്, ഡോ. എസ്.എസ്. ഉണ്ണി, മുരളി ശ്രീധർ, ഡി. സുരേഷ് ബാബു, പ്രദീപ് എം. ശങ്കർ, ഏരിയാ മാനേജർ ജി.എസ്. രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.